Welcome to Leela Hospital®

Leela Hospital offers a unique, advanced, and extensive approach to Mental Health Care and Rehabilitation. An integrated healthcare facility, Leela Hospital assures noteworthy scientific and systematic remedies towards complexities related to all mental illness, psychological, behavioral, and addiction problems. The environment contributes to an optimal inpatient stay with a remarkably personalized treatment method helping to monitor the patient's progress.

Leela Hospital focuses mainly on the transformation of inner health through steady counseling along with varied psychotherapy approaches thereby promoting awareness in the patients regarding their ailment; so as to assist them in bringing a change in the state of their mind. Leela Hospital fine-tunes the urge of living in the patients motivating them to be self-sufficient in terms of taking medication as well as working and leading a normal life.

ആമുഖം

ലീല ആശുപത്രി ലൈസൻസും രജിസ്ട്രേഷനുമുള്ള ഒരു മനോരോഗ – ആസക്തി ചികിത്സാ സ്ഥാപനമാണ്‌.
ഇവിടെ സവിശേഷവും വിപുലവുമായ സമീപനം വാഗ്ദാനം ചെയ്ത്‌ ഒരു ആരോഗ്യ പരിരക്ഷാ മാതൃക പിന്തുടരുന്നു. യോഗ്യതയും അനുഭവസമ്പത്തും ധാരാളമുള്ള ഡോക്ടർമാരും സ്റ്റാഫുമാണ് രോഗികളെ പരിചരിക്കുന്നതിന്നു വേണ്ടി ഇവിടെ സേവനമനുഷ്ഠിക്കുന്നത്. അനുകമ്പാപൂർ‌ണ്ണമായ ചികിത്സാരീതി രോഗിയോട് പ്രതിബദ്ധവും ഫലപ്രദവുമായ സമഗ്ര പരിചരണം ഉറപ്പുനൽകുന്നു.

എല്ലാവിധ മാനസിക, പെരുമാറ്റ, ആസക്തിപരമായ സങ്കീർണ്ണതകൾക്ക് മനഃശാസ്ത്രപരമായി ചിട്ടപ്പെടുത്തിയ പരിഹാരങ്ങൾ ലീല ആശുപത്രി ഉറപ്പുവരുത്തുന്നു.

ശ്രദ്ധേയമായ വ്യക്തിഗത ചികിത്സാരീതിയിലുടെ രോഗിയുടെ പുരോഗതി നിരീക്ഷിച്ചു ശരീരത്തെയും മനസ്സിനെയും വേഗത്തിൽ വീണ്ടെടുക്കുന്നതിന് അനുകൂലമായ അന്തരീക്ഷവും അതിനു അനുയോജ്യമായ താമസസൗകര്യവും ലീല ആശുപത്രി വാഗ്ദാനം ചെയ്യുന്നു.

ദൗത്യം

വൈവിധ്യമാർന്ന സൈക്കോതെറാപ്പി സമീപനങ്ങളോടൊപ്പം നിരന്തരമായ കൗൺസിലിംഗ് രീതികളോടും കൂടി ആന്തരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധേയമായ പരിവർത്തനത്തിലേക്ക് രോഗിയെ നയിക്കുവാന്‍ ലീല ആശുപത്രി പരിശ്രമിക്കുന്നു.

രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം നല്‍കി രോഗികളില്‍ അവരുടെ മാനസികാവസ്ഥയുമായി പൊരുത്തപ്പെട്ട് സാധാരണ ജീവിത്തിലേക്ക് മടങ്ങുവാന്‍ വേണ്ടുന്ന മരുന്നുകള്‍ കഴിക്കുവാനും തൊഴില്‍ ചെയ്ത് സ്വയംപര്യാപ്തരാകുവാനും ലീല ആശുപത്രി പ്രോത്സാഹിപ്പിക്കുന്നു.